Eve 1
"ഇരുപതു കൊല്ലമായി ഈ ഹോട്ടൽ നടത്തുന്നു. ഈ സൈസ് സാധനം ഇത് വരെ കണ്ടിട്ടില്ല"....ആശ്വിനെ നോക്കിയിട്ട് ഹിൽ ടോപ് സ്വിസ് കോട്ടേജ് ഉടമ വീരുവിന്റെ വക ഒരു ഡയലോഗ്. കേട്ടിട്ട് ഞാനും ഫ്ലെവിയും പൊട്ടി ചിരിച്ചു. റിജായിയും കമ്പിളിയും മുഴുവൻ എടുത്തു ദേഹത്ത് പുതച്ചുള്ള പാവം അശ്വിന്റെ ഇരുപ്പു കണ്ടാണ് അയാൾ അങ്ങനെ പറഞ്ഞത്. ജലദോഷം, പനി, തലവേദന ഇത്യാദി അസ്കിതകളും ഭാര്യ ഫ്ലെവിയും ആയി അന്ന് ഉച്ചയ്ക്കു റിഷികേശിൽ ലാൻഡ് ചെയ്തതാണ് പുള്ളി. ഗുളികകളും അകത്താക്കി റൂമിൽ നിന്ന് ഇറങ്ങാതെ രാത്രി വരെ ആശാൻ പിടിച്ചു നിന്നു.

ഞാനും ഫ്ലെവിയും ടെറസിൽ ഇരുന്നു കത്തിയോടു കത്തി - പണ്ട് (അതായതു, ഇവർ - ഇന്നത്തെ ദംബതീസ് - ഘോര ഘോരം പ്രേമിച്ചു നടക്കുന്ന കാലത്ത്) ഒരുമിച്ചു ജോലി ചെയ്തവരാണ് ഞങ്ങൾ. ചിരിയും ബഹളവും കേട്ട് കുരു പൊട്ടി, തണുപ്പിനോട് മല്ലിടാൻ സർവ സന്നാഹങ്ങളുമായി ഞങ്ങളുടെ കൂടെ വന്നു ആസനം ഉറപ്പിച്ചപ്പോഴാണ് അത്താഴത്തിനു എന്ത് വേണം എന്ന് ചോദിയ്ക്കാൻ അത് വഴി വന്ന വീരുവിന്റെ വക കോന. എന്തായാലും അന്ന് രാത്രി ആഘോഷങ്ങൾ അധികം നീണ്ടു നിന്നില്ല. ഒക്ടോബർ മാസത്തിലെ തണുപ്പിനോട് സുല്ലിട്ടു, നേരത്തെ തന്നെ ഞങ്ങൾ ഗുഡ്നൈറ്റ് അടിച്ചു പിരിഞ്ഞു.
Day 2
അടുത്ത ദിവസം 3 പേരും കൂടി റിഷികേശ് ഒന്ന് ചുറ്റാൻ ഇറങ്ങി.
അശ്വിന് ഒരു മോഹം. ലോക്കൽ ഡ്രസ്സിംഗ് ഒന്ന് പരീക്ഷിക്കണം. അങ്ങനെ ഒരു കടയിൽ കയറി, ഓസ്ട്രല്യൻ വേഷഭൂഷാദികൾ അഴിച്ചു മാറ്റി ഇമേജ് മെക് ഓവർ നടത്തി ഞങ്ങൾ ലക്ഷ്മൺ ഝൂല ലക്ഷ്യമാക്കി നടന്നു.
റിഷികേശ് ഒരു സംഭവം ആണ്. ഇന്ത്യക്കാരുടെ അത്ര തന്നെ അല്ലെങ്കിൽ അവരെക്കാൾ കൂടുതൽ വിദേശികൾ ഉള്ള ഒരു സ്ഥലം. ഇന്ത്യയുടെ ഹിപ്പി തലസ്ഥാനം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. അമ്പലങ്ങൾ, ആശ്രമങ്ങൾ, യോഗ, ധ്യാനം, ആയുർവേദം, ജർമൻ ബേക്കറി, ചോട്ടി വാല, മസ്സാജ് പാർലറുകൾ, പീസ പാർലറുകൾ, റിവർ റാഫ്റ്റിംഗ്/ബഞ്ചി ജമ്പിംഗ് ഓഫീസുകൾ, തെരുവോര കച്ചവടം ഇത്യാദി സംഭവങ്ങൾ കൊണ്ട് കുത്തി നിറച്ച ഒരു ജില്ലിജിങ്കാദി പ്രസ്ഥാനം. ആകെ മൊത്തം ഒന്നിനും ഒരു കുറവും ഇല്ല എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. ഗംഗയുടെ കുറുകെ ഉള്ള രണ്ടു തൂക്കു പാലങ്ങൾ (ഝൂല) ആണ് റിഷികേശ് പട്ടണത്തിന്റെ മുഖമുദ്ര - ഒന്ന് ലക്ഷ്മൺ ഝൂല, മറ്റൊന്ന് (guess?) രാം ഝൂല. ഇനി രണ്ടു എണ്ണം കൂടി കെട്ടിയാൽ ദശരഥൻ ജോളി.
റിഷികേശിൽ ഈ വർഷം മാർച്ച് മാസത്തിൽ ഒരു തെരുവ് കലാ ഉത്സവം നടന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരന്മാരുടെ കൂട്ടായ്മ. അവരുടെ മനോഹരങ്ങളായ ഗ്രാഫിറ്റികൾ ഇവിടെ ഉടനീളം കാണാൻ കഴിയും.
അല്ലറ ചില്ലറ ഷോപ്പിംഗ് (രുദ്രാക്ഷവും മാലയും മറ്റു കാര്യങ്ങളും) ഒക്കെ നടത്തി ഞങ്ങൾ രാം ഝൂലയിലെക്കു നടന്നു. ലക്ഷ്യം - ഝൂലയിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള ബീറ്റിൽസ് ആശ്രമം. പോകുന്ന വഴിയിൽ ഒരു ക്ടാവ് വെള്ളത്തിനായി കഷ്ടപ്പെടുന്ന കണ്ടപ്പോൾ അശ്വിൻ ടാപ്പ് തുറന്നു കൊടുത്തു...പിന്നെ ഫോട്ടോകൾ എടുത്തു പൊങ്കാല ഇട്ടു. പിടിച്ചു വലിച്ചു കൊണ്ട് പോകാൻ പെട്ട പാട്!
എഴുപതുകളിൽ മഹർഷി മഹേഷ് യോഗിയുടെ ആശ്രമത്തിൽ ബീറ്റിൽസ് കുറച്ചു നാൾ തങ്ങിയിരുന്നു (മഹർഷിയുമായി തെറ്റി അവർ ആഴ്ചകൾക്കുള്ളിൽ കെട്ട് കെട്ടി എന്നത് ചരിത്രത്തിലെ ഒരു ചില്ലറ കാര്യം). ആശ്രമം പിന്നീട് സർക്കാർ ഏറ്റെടുക്കുകയും രാജാജി വന്യ ജീവി സങ്കേതത്തിന്റെ ഭാഗമാക്കുകയും ചെയ്തെങ്കിലും, ബീറ്റിൽസ് ആശ്രമം എന്ന പേരിൽ അതിന്റെ ഖ്യാതി വളർന്നു - ബീറ്റിൽസ് ആരാധകർക്ക് ഒരു പുണ്യ ഭൂമി.
വന്യ ജീവി വകുപ്പിന്റെ കീഴിലുള്ള ഈ ആശ്രമം നോക്കി നടത്താൻ ഏല്പിച്ചിരിക്കുന്ന ഒരു അമ്മാവൻ ഇതിന്റെ വാണിജ്യ സാധ്യതകൾ മനസ്സില്ലാക്കുകയും അൻപതും (സായിപ്പിന്) നൂറും (ഇന്ത്യക്കാർക്ക്) രൂപ ചുമത്തി ആശ്രമം ചുറ്റി കാണാൻ ഉള്ള അവസരം വർഷങ്ങളായി കൊടുത്തു വരികയും ചെയ്തു. ഇന്ത്യക്കാർക്ക് ഇന്ത്യയിൽ ഗോസായിമാരെക്കാൾ പ്രവേശന നികുതി കൂടുതൽ ഉള്ള ഒരേ ഒരു സ്മാരകം ഒരു പക്ഷെ ഇതായിരിക്കും. "പ്രവേശനം നിഷിദ്ധം" എന്ന് എഴുതി വച്ച ഫലകത്തിനെ കണ്ടില്ല എന്ന് നടിച്ചു, നൂറ്റി അമ്പതു രൂപ ദക്ഷിണ വച്ച് (കൂടെ 2 പ്രവാസികൾ ഉള്ളതിന്റെ ഗുണം) ഗേറ്റ് തള്ളി തുറന്നു, ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. ഒരു ചെറിയ കേറ്റം കേറുമ്പോൾ നമ്മളെ വരവേല്ക്കാൻ ഈ ധ്യാന കുടീരങ്ങൾ എപ്പോഴും തയ്യാർ - നൂറു കണക്കിന് വരുന്ന ഇവയിൽ നമ്പർ ഒൻപതിൽ ആണത്രേ ജോൺ ലെന്നൻ താമസിച്ചത്. എന്താ അല്ലെ?അമ്മാവന്റെ അപാരമായ വാണിജ്യ ബുദ്ധിയുടെ ഫലമായി ഇവിടെ വന്നു കയറിയ വിദേശികളുടെ ഔദാര്യമാണ് ഈ ആശ്രമം മുഴുവൻ നിറഞ്ഞു നില്ക്കുന്ന ഗ്രാഫിറ്റികൾ. എന്നിരുന്നാലും അവസാനം അമ്മാവന് പണി കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ - സർക്കാരിന്റെ വക ആശ്രമ പ്രവേശന വിളംബരം - ഈ വർഷം മുതൽ ആശ്രമം പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ തീരുമാനമായി - അമ്മാവന്റെ കാര്യത്തിനും, ഏതാണ്ട്.
ഈ ആശ്രമത്തിലെ ചില കെട്ടിടങ്ങൾ കാണുമ്പോൾ ഞെട്ടി പോകും - അന്യ ഗ്രഹ വാസ്തു സങ്കല്പത്തിൽ അധിഷ്ടിതം; അല്ലെങ്കിൽ നിഗൂഡമായ എന്തൊക്കെയോ സസ്യ/രാസകൂട്ടുകൾ വലിച്ചു കയറ്റിയ ശേഷം രൂപകൽപന ചെയ്യാൻ ഇരുന്ന കലാകാരന്റെ ഒടുക്കത്തെ മനോവ്യാപാരം - എന്തായാലും സംഗതി ജോറായിട്ടുണ്ട്.
ഹെക്ടറുകൾ വലുപ്പമുള്ള ഈ സമുച്ചയതിനകത്തു പൊട്ടി പൊളിഞ്ഞ ഒരു ഓടിറ്റൊരിയം ഉണ്ട് - "ബീറ്റിൽസ് കത്തീഡ്രൽ ഗാലെറി" എന്ന് ആരാധകർ പേര് കൊടുത്ത ഒരു മന്ദിരം; അമേരിക്കക്കാരനായ പാൻ ട്രിനിറ്റി ദാസ് എന്ന കലാകാരന്റെ (നുമ്മ ദോസ്ത്) ഭാവനയിൽ വിടർന്ന ഒരു ആശയം; മനോഹരങ്ങളായ ഗ്രാഫിറ്റികളുടെ ഒരു അമൂല്യ ശേഖരം. പലപ്പോഴും ഇവിടം സംഗീതത്തിന്റെയും, ധ്യാനത്തിന്റെയും, മറ്റു പലതിന്റെയും (അനാശ്യാസം അല്ല, ആശാസ്യം ആണോ എന്ന് ഉറപ്പും ഇല്ല്യ, യേത്?) കേന്ദ്രമാവുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഞങ്ങൾ കുറെ നേരം ഇവിടെ ചിലവഴിച്ചു. പിന്നെ വിശപ്പിന്റെ വിളി സഹിക്കാൻ വയ്യാതായപ്പോ ഇറങ്ങി നടന്നു. By the by, ഇങ്ങോട്ട് വരാൻ ഐഡിയ ഉണ്ടെങ്കിൽ വെള്ളം കരുതണം; എന്തെങ്കിലും ചെറിയ കടിയും. അത് പോലെ പകൽ സമയങ്ങളിൽ മാത്രമേ ആശ്രമപ്രവേശനം അനുവദിക്കുകയുള്ളു. വൈകിട്ടാകുമ്പോൾ അമ്മാവനോ അമ്മാവന്റെ റ്റീംസൊ വന്നു ഇറങ്ങി പോകാൻ പറയും.നിയമം പേടിച്ചിട്ടല്ല - രാത്രി കാലങ്ങളിൽ ആന ഇറങ്ങുന്ന സ്ഥലം ആണേ - കുട്ടക്കണക്കിനു പിണ്ഡം സാക്ഷി.
തികച്ചും മാംസഭുക്കായ എനിക്കു മുന്പിൽ അന്ന് ചോട്ടീവാല അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. ചോട്ടി എന്ന് പറഞ്ഞാൽ കുടുമിയുടെ ഒരു ഉത്തരേന്ത്യൻ വകഭേദം. ആൾക്കാരെ ആകർഷിക്കാൻ ഇങ്ങനെത്തെ പൊടിക്കൈ ഇല്ലെങ്കിൽ പിന്നെ എന്ത്. ഈ ചേട്ടനു ചുറ്റും സെൽഫിക്കാരുടെ തിരക്ക് ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.
250 രൂപയുടെ സ്പെഷ്യൽ മീൽസ് - വിത്ത് ഐസ് ക്രീം ആൻഡ് മിനറൽ വാട്ടർ. ദോഷം പറയരുത്...നല്ല ആഹാരം. സന്തോഷായി...
ഇന്നത്തെ കാര്യം സോൾവ് ആയി എന്ന് കരുതി റൂമിൽ പോയി കിടക്കാം എന്ന് മോഹിച്ച എന്റെ മുന്നില് ഇടിത്തീ പോലെ വന്നു വീണ വാക്കുകൾ - ഹരിദ്വാർ ആരതി കാണേണ്ടേ? ഹെന്ത്???
ഹരിദ്വാർ ആരതി അത്ര മോശം പരിപാടിയൊന്നും അല്ല. പക്ഷെ വർഷങ്ങൾക്കു മുൻപ് കണ്ട ആരതി അല്ല ഇപ്പോൾ. കച്ചവട മനോഭാവം ഇശ്ശി കൂടിയോ എന്ന സംശയം ഒന്ന് രണ്ടു തവണ കഴിഞ്ഞ വർഷം വന്നപ്പോൾ മനസ്സിൽ തികട്ടി വന്നിരുന്നു. എന്നാലും ആദ്യമായി വരുന്ന ഒരാൾ അത് കാണണം എന്ന് പറയുമ്പോൾ എങ്ങനെ നിരുൽസാഹപെടുത്തും? ചലോ ഹരിദ്വാർ!! 25 കിലോമീറ്റർ ദൂരമേ ഉള്ളു - ഏകദേശം ഒന്ന് ഒന്നര മണിക്കൂർ. ഒരു ടാക്സി എടുത്തു രാജാജി നാഷണൽ പാർക്ക് വഴി പ്രകൃതി രമണീയമായ ഒരു യാത്ര.
ഏകദേശം നാല് മണിയായപ്പോൾ ഹരിദ്വാർ എത്തി. ആരതി നടക്കുന്ന ഹർകി പൌടിയുടെ അടുത്തുള്ള മോഹൻ പൂരിവാലെ എന്ന കടയിൽ നിന്നും പൂരിയും സബ്ജിയും വാങ്ങി സാപ്പിട്ട് ഞങ്ങൾ മാനസ ദേവി ക്ഷേത്രത്തിലേക്കുള്ള റോപ് വേ ലക്ഷ്യമാക്കി നടന്നു. വിശ്വാസപ്രകാരം ഹരിദ്വാരിനെ കാത്തുരക്ഷിക്കുന്ന രണ്ടു ദേവിമാർ ഉണ്ട് - മാനസ ദേവിയും ചണ്ടി ദേവിയും - രണ്ടു കുന്നുകളുടെ മുകുളിൽ ആണ് അമ്പലങ്ങൾ. രണ്ടിലേക്കും റോപ് വേ ഉണ്ട്. നടന്നു കയറാവുന്ന ദൂരമേ ഉള്ളു - പക്ഷെ സമയക്കുറവു പരിഗണിച്ചു ഞങ്ങൾ റോപ് വേ ഒന്ന് പയറ്റാം എന്ന് തീരുമാനിച്ചു.

ചെറു ഉപ ദേവതകളുടെ പ്രതിഷ്ഠകൾ - അവയ്ക്കെല്ലാം ഓരോ പൂജാരിമാർ വീതം - എല്ലാവർക്കും ദക്ഷിണ കണിശം - അവസാനം ഹനുമാന്റെ പ്രതിഷ്ഠ എത്തിയപ്പോൾ പൂജാരി വക ഒരു വടി കൊണ്ട് തലയ്ക്കു തട്ടും. ഭക്തി ലൈൻ പിടിച്ചു പോകുന്നവർക്ക് ആക മൊത്തം ഒരു ചെറിയ കഷ്ണം ഇഞ്ചി കടിച്ച അനുഭവം.
ഞാൻ മാനസ ദേവി ക്ഷേത്രത്തിൽ വരുന്നത് മുഖ്യമായും അവിടെ നിന്നു ഹരിദ്വാറിനെ നോക്കി കാണാനാണ് - പട്ടണവും, ഘാട്ടുകളും, ദൂരെയെങ്ങോ റിഷികേശും കുന്നുകളും, ഗംഗയെ പലതായി തിരിച്ചു വിടുന്ന കാഴ്ചയും! സൂര്യോദയത്തിനു എത്താൻ പറ്റുമെങ്കിൽ ശ്രമിക്കണം.
ആറര ആയപ്പോൾ ഞങ്ങൾ ആരതി നടക്കുന്നിടത്തേക്ക് ഒരു വിധം ഓടിയെത്തി. പണ്ടില്ലായിരുന്ന പലതും ഇപ്പോൾ ആരതിയിൽ കൂട്ടി ചേർത്തിട്ടുണ്ട് - ബോലോ ഗംഗ മയ്യാ കീ.... എന്ന് ഉച്ചഭാഷിണിയിൽ കൂടി വിളിച്ചു പറയുമ്പോൾ കൈകൾ ഉയർത്തി "ജയ്" എന്ന് ഏറ്റു പറയുന്ന ജനക്കുട്ടം അതിലൊന്ന് മാത്രം- ഒരു പ്രാർത്ഥനാ യോഗം ടച്.
ആരതികൾ ഒഴുക്കി വിടുന്നത് സുന്ദരം തന്നെ - പക്ഷെ അത് സ്വയം ചെയ്യുന്നതാവും കീശക്കു നല്ലത്. (പൂജാരി വേണം എന്ന് നേർച്ച വല്ലതും ഇല്ലെങ്കിൽ).ഇവിടെ തന്നെയാണ് ബ്രഹ്മ കുണ്ട് എന്ന് പറയുന്ന, കേടു വരാത്ത ഗംഗാ ജലം നിറയ്ക്കുന്ന സ്ഥലം. ഗംഗയിൽ മുങ്ങി കുളിക്കണം എന്നുണ്ടെങ്കിൽ ഇവിടെ ആാവം. ഏതു കൊടും ചൂടത്തും തണുത്തൊഴുകുന്ന ജലധാര.
അനുരാധ പോഡ്വാളിന്റെ "ഓം ജയ് ഗംഗേ മാതാ" എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ആരതി മുന്നേറി. ഏഴു മണിയോട് കൂടി അത് സമാപിച്ചു. "Visual spectacle" എന്ന് മാത്രം തീർത്തും പറയാവുന്ന ഒരു അനുഭവം.
തിരിച്ചു റിഷികേശ് എത്തി - നിർവാണ ബിസ്ട്രോ എന്ന റസ്റൊറന്റിൽ നിന്നും അത്താഴം. നല്ല കോഴി വിഭവങ്ങൾ കിട്ടും. എവിടെ റിഷികേശിലോ? എന്ന് ചോദിക്കരുത്. റിഷികേശിൽ അല്ല...എന്നാൽ റിഷികേശിൽ ആണോ എന്ന് ചോദിച്ചാൽ അതെ. കളിയിക്കാവിളയിൽ നിന്നു തമിഴ് നാട്ടിലേക്കു നടന്നു രണ്ടെണ്ണം കാച്ചുന്ന അതേ ലാളിത്യം. ബൈ പാസ് റോഡിനു മുകളിൽ ഉള്ള ഈ സ്ഥലം ഒരു ഗ്രാമം ആണെന്നന്നാണ് സർക്കാർ രേഖകൾ പറയുന്നത് - ഇനി അത് തിരുത്താൻ ആരും വരണം എന്നില്ല്യ!
Day 3
രാവിലെ നാല് മണി ആയപ്പോൾ വാതിലിൽ ഒരു മുട്ട് - സുമേഷ് സാർ എത്തിയിരിക്കുന്നു. 1998ൽ ചാർ ധാം യാത്ര നടത്തിയ ടീം ആണ് സുമേഷും സോംനാഥും പിന്നെ ഞാനും. ഒരു ആഴ്ച മുന്നേ തിരുവനന്തപുരത്ത് വച്ച് കണ്ടപ്പോൾ ഈ ട്രെക്കിനെ പറ്റി സംസാരിച്ചതിന്റെ പേരിൽ അന്നു രാത്രി ഭാര്യയെ പറഞ്ഞു സമ്മതിപ്പിച്ചു കൊള്ളവിലക്ക് ടിക്കറ്റും ബുക്ക് ചെയ്തു പറന്നിറങ്ങിയ മഹാനുഭാവൻ.
ഉച്ചയ്ക്ക് രമ്യയും സ്കോട്ടും എത്തും: സിഡ്നി - ബാംഗ്ലൂർ - ഡൽഹി - ടെഹരദൂൻ വഴി. ഞങ്ങൾ അഞ്ചു പേരാണ് ഈ ട്രെക്കിനു തല വച്ച് കൊടുത്തിരിക്കുന്നത്. അശ്വിന് തിരികെ പോകുകയും വേണം - പുള്ളിയെ കോംപ്ലെക്സ്, ഗിൽറ്റ് മുതലായ പലതും അടിപ്പിച്ചു കൂടെ നിർത്താൻ ഞങ്ങൾ ശ്രമിച്ചു നോക്കി - യെവിടെ നടക്കാൻ!
അങ്ങനെ ഒരു പതിനൊന്നു മണിയോട് കൂടി സ്ഥാവരജംഗമ വസ്തുക്കളെല്ലാം കെട്ടിപ്പറുക്കി ഞങ്ങൾ ടെഹ്രദൂനിലെ ജോളി ഗ്രാന്റ് എയർപോർട്ടിലേക്ക് തിരിച്ചു. ജോളി ഗ്രാന്റ് എന്ന ഒന്നൊന്നര പേര് മാറ്റാൻ ചില്ലറ ബഹളങ്ങൾ നടക്കുന്നുണ്ട്: ദ്രോണാചാര്യ-ചാർ ധാം എയർ പോർട്ട് എന്നാക്കണം അത്രേ. പിന്നെ, ടെഹ്രദൂൻ എയർ പോർട്ട് ആണെങ്കിലും റിഷികേശിൽ നിന്നും 25 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളു. അവിടെ ഞങ്ങൾ 12 മണിയോട് കൂടി ആശ്വിനെ നിക്ഷേപിച്ചു പിന്നെ രമ്യയെയും സ്കോടിനെയും പൊക്കി Xyloയിൽ നേരെ ഉത്തർകാശിയിലേക്ക്. 6-7 മണിക്കൂർ എടുക്കുന്ന യാത്ര.
നരേന്ദ്ര നഗർ, ചമ്പ, ന്യൂ ടെഹ്‌രി വഴി. റോഡുകൾ കഴിവതും നന്നായിട്ടുണ്ട്. മലയിടിച്ചിൽ സർവസാധാരണമായ ഈ വഴിയിൽ റോഡ് ഇത്രെയെങ്കിലും മാന്യമായി നില നിർത്തുന്നവരെ (ബോർഡർ റോഡ്സ് ഓർഗനൈസേഷൻ - BRO) സമ്മതിക്കണം. നാട്ടിലെ പൊതുമരാമത്ത് വകുപ്പുകാർ ഇക്ഷ ഇപ്പ ഇമ്മ മാത്രമല്ല മറ്റു പലതും വരയ്ക്കും.
വളഞ്ഞു പുളഞ്ഞ പർവതപാതയിലൂടെയാണ് സഞ്ചാരം എങ്കിലും ആർക്കും ചർദ്ദി, ഓഖാനം മുതലായ നേരമ്പോക്കുകൾ ഉണ്ടാവാത്തത് ഒരു ഭാഗ്യമായി. ഇങ്ങോട്ട് വരുന്നവർ അവോമിൻ ടാബ്ലെറ്റ് ഉപയോഗിക്കുന്നത് നന്നായിരിക്കും എന്ന് ഓടി കൊണ്ടിരിക്കുന്ന പല കാറുകളുടെയും ജീപ്പുകളുടെയും ബോഡി ശ്രദ്ധിച്ചാൽ മനസ്സിലാകും. ഉത്തർകാശി എത്തിയപ്പോഴേക്കും രാത്രി 7.30 ആയി. കിഷൻ/ബിക്രം ജോഡി അവിടെ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. വർഷങ്ങളായി കിഷൻ ആണ് എന്റെ മിക്ക ട്രെക്കുകളുടെയും ഗൈഡ്. ജീവൻ കൈയിൽ വെച്ച് കൊടുത്തു വിശ്വസിക്കാൻ പറ്റുന്ന മനുഷ്യൻ!
കേദാർ താൾ ട്രെക്കിന്റെ പെർമിറ്റുകൾ എടുക്കാൻ ഉള്ള രേഖകൾ അവരുടെ കൈയിൽ ഏല്പ്പിച്ചു ഞങ്ങൾ മോനാൽ ടൂറിസ്റ്റ് ഹോമിലേക്ക് തിരിച്ചു - ഉത്തർകാശി പട്ടണത്തിന്റെ കോലാഹലങ്ങളിൽ നിന്ന് 2-3 കിലോമീറ്റർ മാറി ഒരു കുന്നിൻചെരുവിലുള്ള ചെറുതെങ്കിലും ചേതോഹരമായ സങ്കേതം. (മോനാൽ ഉത്തരാഖണ്ട് സംസ്ഥാനത്തിന്റെ ദേശിയ പക്ഷിയാകുന്നു - പച്ചയും നീലയും ചുവപ്പും കറുപ്പും മറ്റു പല നിറങ്ങളിലും ഉള്ള തൂവലുകൾ കൊണ്ടലങ്കരിച്ച ഒരു വിസ്മയം.)
ചെക്ക് ഇൻ ചെയ്തപ്പോൾ ഒരു റൂമിൽ വെള്ളം ചൂടാക്കാനുള്ള ഇലക്ട്രിക് ഹീറ്ററിൽ നിന്നും ഷോക്ക്. കൊടും തണുപ്പത്ത് ദയ അർഹിക്കാത്തൊരു കുറ്റമായി സ്കോട്ട് അപ്പോൾ തന്നെ അതിനെ പ്രഖ്യാപിക്കുകയും ചെയ്തു. ആസന-ശീതജല-സമ്പർക്കം ക്രമാതീതമായി വേണ്ടി വന്നാൽ ആരായാലും
ക്ഷുഭിതനാകും. നന്നാക്കാനായി ഓടിയെത്തിയത് സ്വയം മിസ്റ്റർ ദീപെന്ദർ പവാർ - കുടുംബ വീട് എടുത്തു ടൂറിസ്റ്റ് ലോഡ്ജ് ആക്കി മാറ്റിയ മോനാലിന്റെ ഉടമസ്ഥൻ. ടൂറിസ്റ്റ് ലോഡ്ജ് ആണെങ്കിലും ഒരു ഹോംസ്റ്റേ അനുഭവം പ്രദാനം ചെയ്യണം എന്ന് ദീപ്ന്ദെറിന് നിഷ്കർഷയുണ്ട്. അതിന്റെ ഫലം കാണാനുമുണ്ട് - ഇന്ത്യക്കാരും വിദേശികളും അടക്കം സന്ദർശകരുടെ തിരക്ക്.
ഉത്തർകാശിയിൽ നിന്നും വാങ്ങിയ പാർസൽ അത്താഴം കഴിച്ചു നേരത്തെ തന്നെ കംബിളിക്കടിയിൽ കയറി ചുരുണ്ടു.
Day 4
മൂന്നു വശവും ഗ്ലാസ്സ് കൊണ്ട് ചുറ്റപ്പെട്ട രേസ്റൊരന്റിൽ തന്നെ വെയിൽ കാഞ്ഞു രാവിലെ കുറെ നേരം ഇരുന്നു. ഒരു ഏഴെട്ടു മുട്ടയെങ്കിലും അകത്താക്കി കാണും - കുറെ ജ്യൂസും. എല്ലാവര്ക്കും നല്ല വിശപ്പ്. പല രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ - ചിലർ പുസ്തകം വായിക്കുന്നു, ചിലർ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു - ആകെ ഒരു കമ്മ്യൂണിറ്റി ഫീലിംഗ്. ദീപെന്ദെറുമായും ഒത്തിരി സംസാരിച്ചു - ട്രെക്കിങ്ങിനെ പറ്റി, ഉത്തർകാശിയിൽ ഹോട്ടൽ എന്ന പേരിൽ കെട്ടി പോക്കുന്ന കോൺക്രീറ്റ് ആരാജകത്വങ്ങളെപ്പറ്റി, 2013 പ്രകൃതി ദുരന്തത്തെപ്പറ്റി, അതിനു ശേഷം ഉത്തരാഖണ്ടിനെ മറന്ന തീർഥാടകരെപ്പറ്റി...അങ്ങനെ പലതും.
അവിടെ നിന്നിറങ്ങുമ്പോൾ സുമേഷ് ഒരു തീരുമാനത്തിലെത്തിയിരുന്നു - കുടുംബവുമായി ഇവിടെ വന്നു ഒരാഴ്ച സ്വസ്ഥമായി താമസിക്കണം.
ഒരു പത്തര മണി ആയപ്പോൾ വീണ്ടും ജീപ്പിൽ കയറി - 3-4 മണിക്കൂർ നീളുന്ന ഗംഗോത്രിയിലേക്കുള്ള യാത്ര. സ്വാഭാവികമായുള്ള ചൂട് നീരുറവയുള്ള ഗന്ഗ്നാനിയിൽ ഒന്ന് നിർത്തി. ചൂട് വെള്ളം തണുത്ത വെള്ളവുമായി കലർത്തി കുളിക്കാൻ പാകത്തിൽ ഒഴുക്കി വിടുന്നുണ്ടിവിടെ. സ്ത്രീകൾക്ക് കെട്ടി മറച്ച ഒരു സ്ഥലം. പുരുഷന്മാർക്ക് ഓപ്പൺ ഐയർ കുളിമുറി. കുളിക്കനൊന്നും എന്തായാലും നിന്നില്ല.
കുറച്ചു കൂടി ചെന്നപ്പോൾ ഹർസിൽ എത്തി. ഈ യാത്രയിലെ ഏറ്റവും പ്രകൃതി രമണീയമായ സ്ഥലം ഹർസിൽ ആണെന്ന് എനിക്ക് തോന്നുന്നു. ഹരി (വിഷ്ണു) ശില എന്നതിൽ നിന്നാണത്രേ ഹർസിൽ എന്ന പേര് വന്നത്. വിഷ്ണുവിന് ഉരുളൻ കല്ലായി വീഴാൻ കിട്ടിയ ശാപം..അങ്ങനെ എന്തൊക്കെയോ ഉണ്ട്. ഗംഗയും കാടുകളും ആപ്പിൾ തോട്ടങ്ങളും വെള്ളച്ചാട്ടവും മഞ്ഞുമലകളുടെ സൗന്ദര്യവുമൊക്കെ സമന്വയിച്ച പ്രദേശം. രാം തേരി ഗംഗ മൈലി എന്ന സിനിമിയിലെ വിഖ്യാതമായ "ആ" ഗാനം ചിത്രീകരിച്ചത് ഇവിടെയാണെന്ന് പറയുമ്പോൾ തന്നെ ഒരേകദേശ ധാരണ കിട്ടിയിട്ടുണ്ടാവുമല്ലോ?
പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രെടെരിക് വിൽസൺ എന്ന സായ്‌വ് ആണ് ഇവിടെ ആദ്യം ആപ്പിൾ മരങ്ങൾ കൊണ്ട് വച്ചത്. നമ്മുടെ കൊനോള്ളി സായ്‌വ് നിലമ്പൂരിൽ തേയ്ക്കു മരം വച്ച് പിടിപ്പിച്ച അതേ മോഡൽ. തോട്ടവും തടി വ്യാപാരവും ഒക്കെ ആയി അവസാനം ഒരു ഗഡവാലി പെൺകുട്ടിയെ കല്യാണം കഴിച്ചു വിൽസൺ ഇവിടെ അങ്ങ് കൂടി. പറ്റൂലാ..പറ്റൂലാ..വിത്സനെ കുറ്റം പറയാൻ പറ്റൂലാ...
ധരാലി എത്താറായപ്പോൾ ആപ്പിൾ തോട്ടങ്ങളുടെ നീണ്ട നിര. റോഡരികിൽ കുട്ടകൾ നിറയെ ചുവന്നു തുടുത്ത ആപ്പിളുകളും പീച്ചും വിലക്കാൻ വച്ചിരിക്കുന്നു. വണ്ടി നിർത്താതിരിക്കാൻ പറ്റിയില്ല. അമ്പതു രൂപ കൊടുത്തപ്പോൾ അവർ വാരി ഇട്ടു തന്നു തുടങ്ങി - അവസാനം മതി അണ്ണാ എന്ന് പറയേണ്ടി വന്നു. ഫ്രീസർ എന്തെന്നറിയാത്ത, ദിവസങ്ങളും ആഴ്ചകളും പഴക്കമില്ലാത്ത, ഹിമാലയൻ ആപ്പിളിന്റെ രുചി! ഹോ.....കടലിൽ നിന്നും അപ്പോൾ പിടിച്ച മീൻ കഴിക്കുന്നത് പോലെയുള്ള ഒരു നിർവൃതി.
ധരാലിയിൽ ലഞ്ച് ആകാം എന്ന് തീരുമാനിച്ചു. സ്ഥിരം ദാൽ ചാവൽ റൊട്ടി - ഞാൻ കുറച്ചേ കഴിച്ചുള്ളൂ - വയറ്റിൽ ആപ്പിളിന് മുകളിൽ ഉള്ള ഗ്യാപ് അടയ്ക്കാൻ മാത്രം. ഉദരദുരിതങ്ങൾക്ക് ശമനമില്ലെങ്കിലും ആഹാരത്തോട് യാതൊരു ദാക്ഷിണ്യവും സ്കോട്ടിനില്ല. ഔട്പുട്ട് കൂടുമ്പോൾ ഇൻപുട്ട് നിലനിർത്താനുള്ള ഭഗീരഥപ്രയത്നം!
ധരാലിയിൽ റോഡിനു സമാനമായാണ് ഭാഗീരഥി ഒഴുകുന്നത്. ഗംഗാതീരത്തുള്ള ശിവ ക്ഷേത്രവും കണ്ടു കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം വീണ്ടും യാത്ര.
ഗംഗോത്രി ക്ഷേത്രം ദീപാവലി കഴിയുന്നതോടെ അടയ്ക്കും, പിന്നെ അവിടെ കഠിനമായ മഞ്ഞു വീഴ്ചയാണ്. മഞ്ഞു മാസങ്ങളിൽ പൂജ നടക്കുന്നത് ധരാലിക്കു മുകളിൽ ഉള്ള മുഖ്ബ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ്, അക്ഷയ ത്രിതിയ വരെ.
അവസാനത്തെ കുറച്ചു കിലോമീറ്ററുകൾ റോഡുകളുടെ അവസ്ഥ അല്പം ദയനീയം ആണ്. കുറ്റം പറയാൻ പറ്റുകയുമില്ല.
മൂന്നു മണിയോടെ ഗംഗോത്രിയിൽ എത്തുമ്പോഴേക്കും കിഷൻ അവിടെ മുറികൾ തയാറാക്കിയിരുന്നു. രെമ്യയുടെയും സ്കോടിന്റെയും ബാഗുകളുടെ വലുപ്പവും ഭാരവും കണ്ടു കിഷന്റെ കണ്ണ് തള്ളിയോ എന്ന് ചെറിയ സംശയം.
ഗംഗോത്രി പൊതുവെ വിജനമായിരുന്നു...പണ്ട് തീർഥാടകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്ന തെരുവുകൾ! കച്ചവടക്കാർ കടകളും തുറന്നു വെറുതെ ഇരുപ്പാണെന്നു ചുരുക്കം. കുറച്ചു വിദേശികളും, വിരലിലെണ്ണാവുന്ന ഭക്തരും, ഞങ്ങളും മാത്രം.

പോകുന്ന വഴിക്ക് മറ്റൊരു സോമൻ തടഞ്ഞു നിർത്തി - ഗോമുഖിലെക്കാണെങ്കിൽ നാളെ കൊണ്ട് പോവാം അത്രേ. ഞാൻ പറഞ്ഞു...ഇല്ല്യ, വേണ്ട..കേദാർ താളിലെക്കാണ്. പുള്ളിയുടെ വക "അത് വളരെ അപകടം പിടിച്ചതാണ്...ആരെ കൊണ്ടും പറ്റില്ല...നിങ്ങൾ ഗോമുഖിലേക്കു പോകു.." ഞാൻ പറഞ്ഞു...ഞാൻ മുൻപ് ചെയ്തിട്ടുള്ള ട്രെക്ക് ആണ്. കക്ഷി ഉടനെ പ്ലേറ്റ് മാറ്റി..."നിങ്ങളെ കൊണ്ടൊക്കെ പറ്റും...പക്ഷെ ഈ പെൺകുട്ടികളെക്കൊണ്ട് നടക്കില്ല". ദേ കിടക്കണ് ...ഫ്ലെവി, രമ്യ എന്ന് രണ്ടു ഉണ്ണിയാർച്ചമാരെ പിടിച്ചു നിർത്താൻ പെട്ട പാട്!
മല കയറാൻ പൊതുവെ ഒരു ബുദ്ധിമുട്ട് ...എല്ലാവർക്കും. എന്തായാലും കുറച്ചു ദൂരം നടന്നു എന്ന് വരുത്തി തിരിച്ചു വന്നു. ഗംഗോത്രിയിലെ ആരതി കാണാൻ. ആളും അമ്പാരിയും കാസെറ്റ് പാട്ടും ഇല്ലാത്ത ഒരു പൂജ.
റൊട്ടി സബ്ജി അത്താഴവും കഴിച്ചു നേരത്തെ കിടന്നു. നാളെ എന്താവുമോ എന്തോ! നല്ല തണുപ്പ്.
കേദാർ താൾ ട്രെക്കിന്റെ പെർമിറ്റുകൾ എടുക്കാൻ ഉള്ള രേഖകൾ അവരുടെ കൈയിൽ ഏല്പ്പിച്ചു ഞങ്ങൾ മോനാൽ ടൂറിസ്റ്റ് ഹോമിലേക്ക് തിരിച്ചു - ഉത്തർകാശി പട്ടണത്തിന്റെ കോലാഹലങ്ങളിൽ നിന്ന് 2-3 കിലോമീറ്റർ മാറി ഒരു കുന്നിൻചെരുവിലുള്ള ചെറുതെങ്കിലും ചേതോഹരമായ സങ്കേതം. (മോനാൽ ഉത്തരാഖണ്ട് സംസ്ഥാനത്തിന്റെ ദേശിയ പക്ഷിയാകുന്നു - പച്ചയും നീലയും ചുവപ്പും കറുപ്പും മറ്റു പല നിറങ്ങളിലും ഉള്ള തൂവലുകൾ കൊണ്ടലങ്കരിച്ച ഒരു വിസ്മയം.)
ചെക്ക് ഇൻ ചെയ്തപ്പോൾ ഒരു റൂമിൽ വെള്ളം ചൂടാക്കാനുള്ള ഇലക്ട്രിക് ഹീറ്ററിൽ നിന്നും ഷോക്ക്. കൊടും തണുപ്പത്ത് ദയ അർഹിക്കാത്തൊരു കുറ്റമായി സ്കോട്ട് അപ്പോൾ തന്നെ അതിനെ പ്രഖ്യാപിക്കുകയും ചെയ്തു. ആസന-ശീതജല-സമ്പർക്കം ക്രമാതീതമായി വേണ്ടി വന്നാൽ ആരായാലും
ക്ഷുഭിതനാകും. നന്നാക്കാനായി ഓടിയെത്തിയത് സ്വയം മിസ്റ്റർ ദീപെന്ദർ പവാർ - കുടുംബ വീട് എടുത്തു ടൂറിസ്റ്റ് ലോഡ്ജ് ആക്കി മാറ്റിയ മോനാലിന്റെ ഉടമസ്ഥൻ. ടൂറിസ്റ്റ് ലോഡ്ജ് ആണെങ്കിലും ഒരു ഹോംസ്റ്റേ അനുഭവം പ്രദാനം ചെയ്യണം എന്ന് ദീപ്ന്ദെറിന് നിഷ്കർഷയുണ്ട്. അതിന്റെ ഫലം കാണാനുമുണ്ട് - ഇന്ത്യക്കാരും വിദേശികളും അടക്കം സന്ദർശകരുടെ തിരക്ക്.
ഉത്തർകാശിയിൽ നിന്നും വാങ്ങിയ പാർസൽ അത്താഴം കഴിച്ചു നേരത്തെ തന്നെ കംബിളിക്കടിയിൽ കയറി ചുരുണ്ടു.
Day 4
മൂന്നു വശവും ഗ്ലാസ്സ് കൊണ്ട് ചുറ്റപ്പെട്ട രേസ്റൊരന്റിൽ തന്നെ വെയിൽ കാഞ്ഞു രാവിലെ കുറെ നേരം ഇരുന്നു. ഒരു ഏഴെട്ടു മുട്ടയെങ്കിലും അകത്താക്കി കാണും - കുറെ ജ്യൂസും. എല്ലാവര്ക്കും നല്ല വിശപ്പ്. പല രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ - ചിലർ പുസ്തകം വായിക്കുന്നു, ചിലർ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു - ആകെ ഒരു കമ്മ്യൂണിറ്റി ഫീലിംഗ്. ദീപെന്ദെറുമായും ഒത്തിരി സംസാരിച്ചു - ട്രെക്കിങ്ങിനെ പറ്റി, ഉത്തർകാശിയിൽ ഹോട്ടൽ എന്ന പേരിൽ കെട്ടി പോക്കുന്ന കോൺക്രീറ്റ് ആരാജകത്വങ്ങളെപ്പറ്റി, 2013 പ്രകൃതി ദുരന്തത്തെപ്പറ്റി, അതിനു ശേഷം ഉത്തരാഖണ്ടിനെ മറന്ന തീർഥാടകരെപ്പറ്റി...അങ്ങനെ പലതും.
അവിടെ നിന്നിറങ്ങുമ്പോൾ സുമേഷ് ഒരു തീരുമാനത്തിലെത്തിയിരുന്നു - കുടുംബവുമായി ഇവിടെ വന്നു ഒരാഴ്ച സ്വസ്ഥമായി താമസിക്കണം.
ഒരു പത്തര മണി ആയപ്പോൾ വീണ്ടും ജീപ്പിൽ കയറി - 3-4 മണിക്കൂർ നീളുന്ന ഗംഗോത്രിയിലേക്കുള്ള യാത്ര. സ്വാഭാവികമായുള്ള ചൂട് നീരുറവയുള്ള ഗന്ഗ്നാനിയിൽ ഒന്ന് നിർത്തി. ചൂട് വെള്ളം തണുത്ത വെള്ളവുമായി കലർത്തി കുളിക്കാൻ പാകത്തിൽ ഒഴുക്കി വിടുന്നുണ്ടിവിടെ. സ്ത്രീകൾക്ക് കെട്ടി മറച്ച ഒരു സ്ഥലം. പുരുഷന്മാർക്ക് ഓപ്പൺ ഐയർ കുളിമുറി. കുളിക്കനൊന്നും എന്തായാലും നിന്നില്ല.
കുറച്ചു കൂടി ചെന്നപ്പോൾ ഹർസിൽ എത്തി. ഈ യാത്രയിലെ ഏറ്റവും പ്രകൃതി രമണീയമായ സ്ഥലം ഹർസിൽ ആണെന്ന് എനിക്ക് തോന്നുന്നു. ഹരി (വിഷ്ണു) ശില എന്നതിൽ നിന്നാണത്രേ ഹർസിൽ എന്ന പേര് വന്നത്. വിഷ്ണുവിന് ഉരുളൻ കല്ലായി വീഴാൻ കിട്ടിയ ശാപം..അങ്ങനെ എന്തൊക്കെയോ ഉണ്ട്. ഗംഗയും കാടുകളും ആപ്പിൾ തോട്ടങ്ങളും വെള്ളച്ചാട്ടവും മഞ്ഞുമലകളുടെ സൗന്ദര്യവുമൊക്കെ സമന്വയിച്ച പ്രദേശം. രാം തേരി ഗംഗ മൈലി എന്ന സിനിമിയിലെ വിഖ്യാതമായ "ആ" ഗാനം ചിത്രീകരിച്ചത് ഇവിടെയാണെന്ന് പറയുമ്പോൾ തന്നെ ഒരേകദേശ ധാരണ കിട്ടിയിട്ടുണ്ടാവുമല്ലോ?
പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രെടെരിക് വിൽസൺ എന്ന സായ്‌വ് ആണ് ഇവിടെ ആദ്യം ആപ്പിൾ മരങ്ങൾ കൊണ്ട് വച്ചത്. നമ്മുടെ കൊനോള്ളി സായ്‌വ് നിലമ്പൂരിൽ തേയ്ക്കു മരം വച്ച് പിടിപ്പിച്ച അതേ മോഡൽ. തോട്ടവും തടി വ്യാപാരവും ഒക്കെ ആയി അവസാനം ഒരു ഗഡവാലി പെൺകുട്ടിയെ കല്യാണം കഴിച്ചു വിൽസൺ ഇവിടെ അങ്ങ് കൂടി. പറ്റൂലാ..പറ്റൂലാ..വിത്സനെ കുറ്റം പറയാൻ പറ്റൂലാ...
ധരാലി എത്താറായപ്പോൾ ആപ്പിൾ തോട്ടങ്ങളുടെ നീണ്ട നിര. റോഡരികിൽ കുട്ടകൾ നിറയെ ചുവന്നു തുടുത്ത ആപ്പിളുകളും പീച്ചും വിലക്കാൻ വച്ചിരിക്കുന്നു. വണ്ടി നിർത്താതിരിക്കാൻ പറ്റിയില്ല. അമ്പതു രൂപ കൊടുത്തപ്പോൾ അവർ വാരി ഇട്ടു തന്നു തുടങ്ങി - അവസാനം മതി അണ്ണാ എന്ന് പറയേണ്ടി വന്നു. ഫ്രീസർ എന്തെന്നറിയാത്ത, ദിവസങ്ങളും ആഴ്ചകളും പഴക്കമില്ലാത്ത, ഹിമാലയൻ ആപ്പിളിന്റെ രുചി! ഹോ.....കടലിൽ നിന്നും അപ്പോൾ പിടിച്ച മീൻ കഴിക്കുന്നത് പോലെയുള്ള ഒരു നിർവൃതി.
ധരാലിയിൽ റോഡിനു സമാനമായാണ് ഭാഗീരഥി ഒഴുകുന്നത്. ഗംഗാതീരത്തുള്ള ശിവ ക്ഷേത്രവും കണ്ടു കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം വീണ്ടും യാത്ര.
ഗംഗോത്രി ക്ഷേത്രം ദീപാവലി കഴിയുന്നതോടെ അടയ്ക്കും, പിന്നെ അവിടെ കഠിനമായ മഞ്ഞു വീഴ്ചയാണ്. മഞ്ഞു മാസങ്ങളിൽ പൂജ നടക്കുന്നത് ധരാലിക്കു മുകളിൽ ഉള്ള മുഖ്ബ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ്, അക്ഷയ ത്രിതിയ വരെ.
അവസാനത്തെ കുറച്ചു കിലോമീറ്ററുകൾ റോഡുകളുടെ അവസ്ഥ അല്പം ദയനീയം ആണ്. കുറ്റം പറയാൻ പറ്റുകയുമില്ല.
മൂന്നു മണിയോടെ ഗംഗോത്രിയിൽ എത്തുമ്പോഴേക്കും കിഷൻ അവിടെ മുറികൾ തയാറാക്കിയിരുന്നു. രെമ്യയുടെയും സ്കോടിന്റെയും ബാഗുകളുടെ വലുപ്പവും ഭാരവും കണ്ടു കിഷന്റെ കണ്ണ് തള്ളിയോ എന്ന് ചെറിയ സംശയം.
ഗംഗോത്രി പൊതുവെ വിജനമായിരുന്നു...പണ്ട് തീർഥാടകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്ന തെരുവുകൾ! കച്ചവടക്കാർ കടകളും തുറന്നു വെറുതെ ഇരുപ്പാണെന്നു ചുരുക്കം. കുറച്ചു വിദേശികളും, വിരലിലെണ്ണാവുന്ന ഭക്തരും, ഞങ്ങളും മാത്രം.
ഒരു ചായ ഒക്കെ കുടിച്ചു പത്തു പതിനഞ്ചു മിനിറ്റു വിശ്രമിച്ച ശേഷം ഒന്ന് നടക്കാനിറങ്ങി. ആദ്യം പാലം കടന്നു അക്കരയ്ക്കു ...ലക്‌ഷ്യം സുരജ് കുണ്ട് എന്ന പ്രതിഭാസം. വെള്ളച്ചാട്ടം എന്നിതിനെ വിളിക്കാൻ പറ്റില്ല...ഒരു ഇടുങ്ങിയ പാറക്കൂട്ടത്തിനിടയിലൂടെ ഭാഗീരഥി ഒഴുകിവന്നു ഠിം.

പിന്നെ പതുക്കെ നടന്നു ഗംഗോത്രി ക്ഷേത്ര ദർശനം. തിരക്കില്ലാത്തതിന്റെ ചില ഗുണങ്ങളും ഉണ്ട് എന്ന് ഇത്തരുണത്തിൽ പ്രതിപാദിക്കാതെ വയ്യ!
ഗംഗയുടെ ഉദ്ഭവസ്ഥാനമായ ഗൗമുഖ് ഇവിടെ നിന്നും 18 കിലോമീറ്റർ അകലയാണ്. നടന്നോ, കഴുതപ്പുറത്തോ ഒക്കെ പോകാം. ആ വഴിക്ക് ഒരു രണ്ടു കിലോമീറ്റർ നടക്കാം എന്ന് കരുതി ഇറങ്ങി. സ്കോട്ട് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. ഓസ്ട്രല്യൻ റഗ്ബി ലീഗ് ഫൈനൽ അന്നായിരുന്നു. റേഡിയോ കമ്മെന്ററി എങ്കിലും കേൾക്കാൻ 3G കിട്ടുമോ എന്ന് ഞങ്ങൾ തിരക്കി. ഒരു വഴിയും ഇല്ല. നടക്കാൻ തുടങ്ങുമ്പോ ഒരു കോൾ...അശ്വിന്റെ വക...സ്കോട്ടിന്റെ ടീം തൊറ്റു. പോരെ പൂരം...കരഞ്ഞില്ല എന്നേയുള്ളൂ. പാവം.പോകുന്ന വഴിക്ക് മറ്റൊരു സോമൻ തടഞ്ഞു നിർത്തി - ഗോമുഖിലെക്കാണെങ്കിൽ നാളെ കൊണ്ട് പോവാം അത്രേ. ഞാൻ പറഞ്ഞു...ഇല്ല്യ, വേണ്ട..കേദാർ താളിലെക്കാണ്. പുള്ളിയുടെ വക "അത് വളരെ അപകടം പിടിച്ചതാണ്...ആരെ കൊണ്ടും പറ്റില്ല...നിങ്ങൾ ഗോമുഖിലേക്കു പോകു.." ഞാൻ പറഞ്ഞു...ഞാൻ മുൻപ് ചെയ്തിട്ടുള്ള ട്രെക്ക് ആണ്. കക്ഷി ഉടനെ പ്ലേറ്റ് മാറ്റി..."നിങ്ങളെ കൊണ്ടൊക്കെ പറ്റും...പക്ഷെ ഈ പെൺകുട്ടികളെക്കൊണ്ട് നടക്കില്ല". ദേ കിടക്കണ് ...ഫ്ലെവി, രമ്യ എന്ന് രണ്ടു ഉണ്ണിയാർച്ചമാരെ പിടിച്ചു നിർത്താൻ പെട്ട പാട്!
മല കയറാൻ പൊതുവെ ഒരു ബുദ്ധിമുട്ട് ...എല്ലാവർക്കും. എന്തായാലും കുറച്ചു ദൂരം നടന്നു എന്ന് വരുത്തി തിരിച്ചു വന്നു. ഗംഗോത്രിയിലെ ആരതി കാണാൻ. ആളും അമ്പാരിയും കാസെറ്റ് പാട്ടും ഇല്ലാത്ത ഒരു പൂജ.
റൊട്ടി സബ്ജി അത്താഴവും കഴിച്ചു നേരത്തെ കിടന്നു. നാളെ എന്താവുമോ എന്തോ! നല്ല തണുപ്പ്.

No comments:
Post a Comment